
WORD TO WORLD
UNTO THE UTTERMOST
Daily Bread
അതിരാവിലെ തിരുസന്നിയിൽ
In His Presence
Your daily dose of spiritual nourishment
"... യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവയെക്കാൾ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? എന്നു ചോദിച്ചു."
— യോഹന്നാൻ 21:15
Today's Reflection
ജീവിതത്തിൽ മറ്റെല്ലാറ്റിനെക്കാളും ഉപരിയായി യേശുവിനെ സ്‌നേഹിക്കുന്നുവെന്ന് നമ്മിൽ അനേകർ അവകാശപ്പെടാറുണ്ട്. എന്നാൽ പ്രതിസന്ധികളുടെ താഴ് വരകളിലൂടെ യാനം ചെയ്യുമ്പോഴാണ് യേശുവിനോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ മാറ്റ് ഉരയ്ക്കപ്പെടുന്നത്. ഉയിർത്തെഴുന്നേറ്റ കർത്താവ് തന്റെ ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടുവെങ്കിലും എപ്പോഴും അവരോടൊപ്പം ഉണ്ടായിരുന്നില്ല. കർത്താവിന്റെ ശിഷ്യന്മാരായതിനാൽ അവരും കർത്താവിനെ ക്രൂശിച്ച സമൂഹത്തിന്റെ നോട്ടപ്പുള്ളികളായിരുന്നു. അങ്ങനെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ശിഷ്യന്മാരെ അലട്ടിക്കൊണ്ടിരുന്ന സാഹചര്യത്തിൽ അവർ ഒരുമിച്ചുകൂടിയിരുന്നപ്പോഴാണ് താൻ മീൻപിടിക്കുവാൻ പോകുന്നുവെന്ന് പത്രൊസ് അവരെ അറിയിച്ചത്. പത്രൊസിനോടൊപ്പം മറ്റ് ആറു ശിഷ്യന്മാർകൂടി പോകുവാൻ തയ്യാറായി. രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടാതെ ക്ഷീണിച്ച അവരെത്തേടി തിബെര്യാസ് കടൽക്കരയിൽ ചെന്ന കർത്താവ് 'പടകിന്റെ വലതുഭാഗത്ത് വല വീശുവിൻ' എന്നു കല്പിച്ചു. നൂറ്റി അമ്പത്തിമൂന്നു വലിയ മീനുമായി കരയ്‌ക്കെത്തിയപ്പോൾ അവർ കണ്ടത് തീക്കനലിന്മേൽ അപ്പവും മീനുംവച്ച് അവർക്കു പ്രാതൽ ഒരുക്കി കാത്തുനിൽക്കുന്ന കർത്താവിനെയാണ്. തനിക്കുവേണ്ടി തടവിലാകുവാനും മരിക്കുവാനും തയ്യാറാണെന്നു പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ തള്ളിപ്പറയുകയും പിന്നീട് താൻ ഉയിർത്തെഴുന്നേറ്റ് പ്രത്യക്ഷപ്പെട്ടശേഷവും മറ്റു ശിഷ്യന്മാരെയും കൂട്ടി വലയും പടകുമായി കടലിലേക്കു പോകുകയും ചെയ്ത പത്രൊസിനോട് കർത്താവിനു ചോദിക്കുവാൻ ഒരു ചോദ്യം മാത്രമാണുണ്ടായിരുന്നത്. 'ഈ പടകിനെക്കാളും വലയെക്കാളും ഇപ്പോൾ പിടിച്ച മീനിനെക്കാളുമെല്ലാം അധികമായി നീ എന്നെ സ്‌നേഹിക്കുന്നുവോ?' താൻ തള്ളിപ്പറഞ്ഞിട്ടും തന്നെ തേടിവന്ന യേശുവിനെ ഈ നിമിഷംമുതൽ പത്രൊസ് ജീവിതത്തിൽ മറ്റ് എല്ലാറ്റിനെക്കാളും ഉപരിയായി സ്‌നേഹിച്ചു. അവൻ .ശേുവിനുവേണ്ടി കൊടുങ്കാറ്റായി പ്രവർത്തിച്ചു. യേശുവിനുവേണ്ടി ജീവൻ വച്ചു...
Today's Prayer Reflection
ദൈവത്തിന്റെ പൈതലേ! നിന്റെ ജീവിതത്തിലെ മറ്റെല്ലാറ്റിനെക്കാളും ഉപരിയായി യേശുവിനെ സ്‌നേഹിക്കുവാൻ നിനക്കു കഴിഞ്ഞിട്ടുണ്ടോ? തിബെര്യാസ് കടൽക്കരയിൽ പത്രൊസിനെ തേടിച്ചെന്ന സ്‌നേഹം ഈ പ്രഭാതത്തിൽ നിന്നെയും തേടിവരുന്നു. ഇവയിലധികമായി എന്നെ സ്‌നേഹിക്കുന്നുവോ എന്ന ചോദ്യത്തിന് നീ മറുപടി നൽകുമോ? സ്‌നേഹമാം ദൈവത്തിൻ ഏക ജാതനാം യേശുവിൻ സ്‌നേഹത്തെ നീ മറന്നുവോ യേശുവിൻ... യേശുവിൻ... രക്തം നിന്നെ വീണ്ടെടുത്തതോർക്കുമോ. കാൽവറിയിൽ....
About Daily Bread
Daily Bread provides fresh spiritual nourishment every day. Each devotional includes a scripture reading, reflection, and prayer to help you grow closer to God. Start your day with His Word and let it guide you throughout your journey.